Connect with us

Screenima

Shane Nigam

latest news

സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ല: ഷെയ്ന്‍ നിഗം

സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ലെന്ന് ഷെയ്ന്‍ നിഗം. സിനിമാ മേഖലയില്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷെയ്ന്‍ നിഗം.

ഇന്‍ഡസ്ട്രിയില്‍ എനിക്ക് സുഹൃത്തുക്കളില്ല. ഇതൊരു പരാതിയല്ല. പരിപാടികള്‍ക്ക് കാണുമ്പോള്‍ സംസാരിക്കും. അതല്ലാതെ ആരുമായും യഥാര്‍ത്ഥ സൗഹൃദങ്ങളില്ല. എന്റെ സ്‌കൂള്‍കാലത്തെ സൗഹൃദങ്ങള്‍ ഇപ്പോഴുമുണ്ട്. പിന്നെ എന്റെ കുടുംബവും” എന്നാണ് ഷെയ്ന്‍ പറയുന്നത്. തനിക്ക് അച്ചടക്കമില്ല എന്ന ആരോപണത്തിനും ഷെയ്ന്‍ മറുപടി നല്‍കുന്നുണ്ട്.

ചില സിനിമകളുടെ സെറ്റുകളില്‍ ഒരു നിശ്ചിത സമയത്ത് വരാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു മണിക്കൂര്‍ കഴിഞ്ഞാകും ഷോട്ടെടുക്കുക. ചിലപ്പോള്‍ കോസ്റ്റിയൂമൊക്കെ ഇട്ട് തയ്യാറായി, രണ്ട്-രണ്ടര മണിക്കൂര്‍ കഴിഞ്ഞാകും ഷൂട്ട് ആരംഭിക്കുക. സെറ്റില്‍ വരുന്നതിലും കാത്തിരിക്കുന്നതിലും എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷെ മേക്കപ്പിട്ട് തയ്യാറായിക്കഴിഞ്ഞാല്‍ ഞാന്‍ മാനസികമായി ആ സീനിലായിരിക്കും. ആ സീനിന് വേണ്ട വികാരങ്ങള്‍ മനസിലേക്ക് വന്നിട്ടുണ്ടാകും. വല്ലാതെ ഡിലെ വരുന്നതോടെ അത് മാഞ്ഞു പോകാന്‍ തുടങ്ങും. സമയത്ത് വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ഞാന്‍ റെഡിയായ ശേഷം വലിയ ഇടവേളയില്ലാതെ മുന്നോട്ട് പോകാനാകണം. അപൂര്‍വ്വമായി മാത്രമേ അത്തരം പ്രശ്നങ്ങളുണ്ടായിട്ടുള്ളൂ. അതിനാല്‍ എനിക്കെതിരെ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് ഞാന്‍ മറ്റ് സിനിമകളുടെ സെറ്റുകളില്‍ എങ്ങനെയായിരുന്നുവെന്ന് അന്വേഷിക്കണം” എന്നാണ് ഷെയ്ന്‍ പറയുന്നത്.

Continue Reading
To Top