Connect with us

Screenima

latest news

ഭര്‍ത്താവ് എവിടെ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ ഭര്‍ത്താവ് എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഷാജഹാന്റെയും മുംതാസിന്റെയും പ്രണയത്തിന്റെ പ്രതീകമായി ഉയര്‍ന്ന താജ്മഹലിന് മുന്നില്‍ നിന്നുള്ള ഏതാനും മനോഹരമായ ചിത്രങ്ങളാണ് പ്രിയാമണി പങ്കുവച്ചിരിയ്ക്കുന്നത്. അതിലൊരു ചിത്രത്തില്‍ പ്രിയയുടെ നെറുകില്‍ ചുംബിയ്ക്കുന്ന മുസ്തഫയെ കാണാം. വളരെ മനോഹരവും ആകര്‍ഷണീയവുമാണ് ഓരോ ചിത്രങ്ങളും.

Continue Reading
To Top