latest news
ഭാവിയില്‍ പെണ്ണ് പോലും കിട്ടത്തില്ല; എല്ലാം തുറന്ന് പറഞ്ഞ് കിച്ചു
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് കിച്ചു. ഓരോ സംഭവങ്ങളും പ്രശ്‌നങ്ങളും എനിക്ക് നെഗറ്റീവാണ്. എനിക്ക് അറിയാത്ത കാര്യങ്ങളാണ് പലതും. എന്റെ പേരില്‍ എട്ട് കഞ്ചാവ് കേസുണ്ട് എന്നൊക്കെ പ്രചരിക്കുന്നുണ്ട്. ഇത്രയേറെ കഞ്ചാവ് കേസുള്ള ഞാന്‍ ഇവിടെ ഇങ്ങനെ ഇരിക്കുമോ? എന്നും കിച്ചു ചോദിക്കുന്നു. പ്രണയിനി ഉണ്ടോയെന്ന ചോദ്യത്തോടും കിച്ചു പ്രതികരിച്ചു. ലവ്വറൊന്നും എനിക്കില്ല. എനിക്ക് വരുന്ന ലവ്വറിന് തന്നെ ഇങ്ങനൊക്കെ കേട്ട് കഴിഞ്ഞാല്‍ പ്രശ്‌നമാവില്ലേ എന്നും കിച്ചു ചോദിച്ചു. ഭാവിയില്‍ പെണ്ണ് പോലും കിട്ടത്തില്ല. ഇങ്ങനൊക്കെ ആളുകള്‍ പറഞ്ഞ് കൊണ്ട് നടന്ന് കഴിഞ്ഞാല്‍ എന്നായിരുന്നു കിച്ചുവിന്റെ സുഹൃത്തിന്റെ കമന്റ്. എന്റെ ഫ്യൂച്ചറിനെയാണ് ആളുകള്‍ ഓരോന്നും പറയുന്നത് ബാധിക്കുന്നത്. നിങ്ങള്‍ തന്നെ എന്നോട് പറയുന്നുണ്ട് അമ്മയെ നോക്കണം റിഥപ്പനെ നോക്കണം എന്നൊക്കെ എന്നാണ് കിച്ചു പറയുന്നത്.
