latest news
കള്ള് കുടിച്ച് പോലീസ് പിടിച്ചു എന്നത് സത്യമാണ്; കിച്ചു സുധി
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ താനുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പറയുകയാണ് കിച്ചു. എന്റെ പേരിലുള്ള കേസിനെ കുറിച്ച് ഞാന്‍ പറയാം. കഴിഞ്ഞ ഡിസംബറില്‍ കോട്ടയത്തേക്ക് ഞാന്‍ പോയിരുന്നു. കൂട്ടുകാരെ കാണാനാണ് പോയത്. ശേഷം എല്ലാവര്‍ക്കും ഒപ്പം ഷാപ്പില്‍ പോയി ഫുഡ് കഴിച്ചു. അവിടെ നിന്ന് കള്ള് കുടിച്ചു. തിരിച്ച് വരുമ്പോള്‍ പോലീസ് ഊതിപ്പിച്ചു. ഹെല്‍മെറ്റും കാര്യങ്ങളും എല്ലാം ഉണ്ടായിരുന്നു. അന്ന് കോട്ടയത്ത് നിന്ന് പപ്പ വന്നല്ല എന്റെ കൂട്ടുകാരന്റെ ജാമ്യത്തിലാണ് പോലീസ് വിട്ടത്. കൂട്ടുകാരന്‍ കുടിച്ചിരുന്നില്ല. പോലീസ് ഊതിച്ചപ്പോള്‍ പെറ്റി അടയ്‌ക്കേണ്ടി വന്നു. കൂട്ടുകാരനാണ് പിന്നീട് വണ്ടി എടുത്തത്. പെറ്റി കോടതിയില്‍ കൊണ്ടുപോയി അടച്ചു. ഈ കേസിന്റെ കാര്യം പറയാന്‍ എനിക്ക് മടിയില്ല എന്നാണ് കിച്ചു പറയുന്നത്.
