latest news
മഹാലക്ഷ്മി കാവ്യയെപ്പോലെയാണ്; ദിലീപ്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മകളെ മീനാക്ഷിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഇപ്പോള്‍ മക്കളെക്കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്. തന്റെ മൂത്ത മകളായ മീനാക്ഷി, വളരെ ശാന്ത സ്വഭാവക്കാരിയായെന്നും, അധികം സംസാരിക്കാറില്ലെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇളയ മകള്‍ മഹാലക്ഷ്മി അവളുടെ അമ്മ കാവ്യ മാധവനെ പോലെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണെന്നും, ഒരു കൊച്ചി കാന്താരിയാണെന്നും ദിലീപ് പറഞ്ഞു.
