Connect with us

Screenima

mohanlal_9

Gossips

മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിങ് ഉടന്‍ ആരംഭിക്കും

മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായാണ് വിവരം. വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുകയെന്നാണ് വിവരം.

കൃഷാന്ദ് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. മണിയന്‍പിള്ള രാജുവാണ് നിര്‍മാണം. ആദ്യ റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും മണിയന്‍പിള്ള രാജു രണ്ട് മാസം മുന്‍പ് പറഞ്ഞിരുന്നു.

mohanlal (1)

‘ഇപ്പോഴത്തെ സിനിമാപ്രേക്ഷകരില്‍ വലിയ വിഭാഗം 18 മുതല്‍ 45 വയസ് വരെയുള്ളവരാണ്. അവര്‍ക്ക് വളരെ താത്പര്യമുള്ള സംവിധായകനാണ് കൃഷാന്ദ്,’ മണിയന്‍പിള്ള രാജു പറഞ്ഞു. വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷപ്രേതം, സംഘര്‍ഷ ഘടന എന്നീ ചിത്രങ്ങളിലൂടെയാണ് കൃഷാന്ദ് ശ്രദ്ധേയനായത്.

Continue Reading
To Top