latest news
മഞ്ജു ഒരു നേര്‍ച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

ഇപ്പോള്‍ ലോഹിതദാസിനെക്കുറിച്ചാണ് മഞ്ജു സംസാരിക്കുന്നത്. സല്ലാപത്തിന്റെ ഷൂട്ടിന് ഇടയില്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു മഞ്ജു ഒരു നേര്‍ച്ച കോഴിയാണെന്ന്. അന്ന് എനിക്ക് അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. എന്നെ കളിയാക്കിയതാണോ എന്ന് പോലും വിചാരിച്ചു. പക്ഷെ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥവും വ്യാപ്തിയും എനിക്ക് മനസ്സിലായതെന്നും മഞ്ജു വാര്യര്‍ പറയുന്നു.
