latest news
ചിലപ്പോള്‍ എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ല; കനി കുസൃതി
Published on
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും, മൈത്രേയ മൈത്രേയന്‍െയും മകളായി തിരുവനന്തപുരത്ത് ജനിച്ചു.
2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിരിയാണി എന്ന ചലച്ചിത്രത്തിലൂടെ 2019ല്‍ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
ചിലര്‍ക്ക് എന്റെ അഭിനയം ഇഷ്ടമായിട്ടില്ല. ചിലപ്പോള്‍ എനിക്കും എന്റെ അഭിനയം ഇഷ്ടമല്ല. അവര്‍ സിനിമയോട് താല്‍പര്യമുള്ളവരാണെങ്കില്‍ അതേക്കുറിച്ച് സംസാരിക്കും. എന്നാല്‍ സിനിമ കാണാത്തവരും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അത് കുഴപ്പമില്ല. എല്ലാം സിനിമയല്ലെന്നും കനി കുസൃതി പറഞ്ഞു.
