Connect with us

Screenima

latest news

പങ്കാളിയെ ആഗ്രഹിക്കുന്നില്ല; നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു

ഇപ്പോള്‍ പങ്കാളിയുണ്ടാകുന്നതല്ല ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രധാന സംഭവമെന്ന് പറയുകയാണ് നിത്യ മേനോന്‍ പറയുന്നു. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്നതില്‍ ഞാന്‍ വളരെ ക്ലിയര്‍ ആണ് ഇപ്പോള്‍. സംഭവിക്കാനുള്ളതാണെങ്കില്‍ സംഭവിക്കും. എന്റെ ജീവിതത്തില്‍ മറ്റ് വിഷയങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം. എന്റെ ഏറ്റവും നല്ല വെര്‍ഷന്‍ ആകാനാണ് ഞാന്‍ ഇപ്പോള്‍ നോക്കുന്നത്. റിലേഷന്‍ഷിപ്പുകളില്‍ താന്‍ വേദനിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു. എപ്പോഴും ഹേര്‍ട്ട് ബ്രേക്കുകള്‍ ഉണ്ടായിട്ടുണ്ട്. അതും തുടരെ. അത് കൊണ്ടാണ് തനിക്കിപ്പോള്‍ പങ്കാളിയില്ലാത്തത്. ആ അനുഭവങ്ങളില്‍ നിന്നും ഒരുപാട് പഠിക്കും എന്നും താരം പറയുന്നു.

Continue Reading
To Top