Connect with us

Screenima

Uncategorized

വിവാഹമോചനം തോല്‍വിയല്ല: അശ്വതി ശ്രീകാന്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.

റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു.

കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് ചര്‍ച്ച സജീവമാകുമ്പോഴാണ് അതേ വിഷയം സംസാരിക്കുന്ന അശ്വതിയുടെ കുറിപ്പും ശ്രദ്ധ നേടുന്നത്. വിവാഹ മോചനം ഒരു തോല്‍വിയല്ല, അവനവനെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണെന്നാണ് അശ്വതി പറയുന്നത്. എല്ലാ ഫോറെവര്‍ ബന്ധങ്ങള്‍ക്കും ഒരു എക്സിറ്റ് ക്ലോസ് ഉണ്ടാവണമെന്ന് മറക്കരുത്. ഈ നശിച്ച സ്നേഹം കൊണ്ട് നിങ്ങള്‍ മരിച്ചു പോകരുതെന്നും അശ്വതി കുറിപ്പില്‍ പറയുന്നു.

Continue Reading
To Top