Connect with us

Screenima

latest news

ഭാര്യ ഭക്ഷണം വിളമ്പി തന്നില്ലെങ്കില്‍ എനിക്ക് ഇറങ്ങില്ല; സുരേഷ് ഗോപി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. പൊലീസ് വേഷങ്ങള്‍ ചെയ്താണ് താരം ആരാധകരെ നേടിയെടുത്തത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും ബിജെപിയിലൂടെ താരം രാഷ്ട്രീയതത്തില്‍ സജീവമായി.

1965ലെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986ല്‍ റിലീസായ ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്.

ഇപ്പോള്‍ ഭാര്യയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. പുറമെ താന്‍ കാണിക്കാറുള്ള ദേഷ്യം തനിക്ക് വീട്ടിലും ഉണ്ടെന്നാണ് സുരേഷ് ?ഗോപി പറയുന്നത്. ‘ദേഷ്യം വരുമ്പോള്‍ താന്‍ വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയും. എന്നാല്‍ അടുത്ത നിമിഷം രാധിക തനിക്ക് ചോറ് വിളമ്പി തന്നില്ലെങ്കില്‍ കഴിക്കാന്‍ പറ്റില്ലെന്നാണ് താരം പറയുന്നത്. വീട്ടില്‍ മൂന്ന് ജോലിക്കാരുണ്ട്. അവര്‍ ഭക്ഷണം വച്ച് തന്നാലും രാധിക തവി വച്ച് ഇളക്കി, തനിക്ക് വിളമ്പി തന്നില്ലെങ്കില്‍ ഭക്ഷണം ഇറങ്ങില്ല’ വികാരാധീനനായി സുരേഷ് ഗോപിയുടെ വാക്കുകള്‍

Continue Reading
To Top