latest news
അവളെ ഒന്ന് കാണാന്‍ പറ്റുന്നില്ല; അനിയത്തിയെക്കുറിച്ച് രശ്മിക
തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രയിലാണ് രശ്മിക. കരിയര്‍ തിരക്കുകള്‍ക്കിടയില്‍ തന്റെ കുഞ്ഞനുജത്തിയെ മിസ്സ് ചെയ്യുന്നു എന്ന് വെളിപ്പെടുത്തുകയാണ് രശ്മിക.

എന്റെ ഒഴിവു ദിവസങ്ങളെ ഓര്‍ത്ത് ഞാന്‍ കരയുന്നു. എനിക്ക് എന്നെക്കാള്‍ 16 വയസ്സിനു ഇളയ ഒരു സഹോദരിയുണ്ട്; ഇപ്പോള്‍ അവള്‍ക്ക് ഏകദേശം 13 വയസ്സുണ്ട്. ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയതിനുശേഷം കഴിഞ്ഞ എട്ട് വര്‍ഷമായി, അവള്‍ വളരുന്നത് ഞാന്‍ കണ്ടിട്ടില്ല. അവളിപ്പോള്‍ ഏതാണ്ട് എനിക്കൊപ്പം പൊക്കം വച്ചു കഴിഞ്ഞു. പക്ഷേ എനിക്ക് ആ യാത്ര പോലും കാണാന്‍ കഴിഞ്ഞില്ല.’ ഒന്നര വര്‍ഷത്തിലേറെയായി താന്‍ വീട്ടില്‍ പോയിട്ടില്ലെന്നും സുഹൃത്തുക്കളെ മിസ്സ് ചെയ്യുന്നുവെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.
