Connect with us

Screenima

latest news

ഇന്റര്‍വ്യൂവിന് കോള്‍ വന്നപ്പോള്‍ ചേട്ടന്‍ പോകേണ്ടെന്ന് പറഞ്ഞു; നവ്യ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ ഡാന്‍സില്‍ പിഎച്ച്ഡി ചെയ്യാം എന്ന തീരുമാനത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. കറസ്‌പോണ്ടന്‍സായി ശാസ്ത്ര യൂണിവേഴ്‌സിറ്റിയില്‍ അപ്ലൈ ചെയ്തു. എല്ലാം ചേട്ടന്‍ തന്നെയാണ് അയച്ചത്. ഇന്റര്‍വ്യൂവിന് കോള്‍ വന്നു. മാസത്തില്‍ രണ്ട് തവണ അവിടെ പോകണം. ആറ് ദിവസം അവിടെ താമസിക്കേണ്ടി വരും. ഡേറ്റ് നേരത്തെ തരും. പക്ഷെ ഇന്റര്‍വ്യൂവിന് കോള്‍ വന്നപ്പോള്‍ ചേട്ടന്‍ പോകേണ്ടെന്ന് പറഞ്ഞു. എനിക്കിപ്പോഴും അതെന്താണെന്ന് അറിയില്ല. കുറേ പറഞ്ഞ് നോക്കി. മോന്‍ ചെറുതാണ്, ഇപ്പോള്‍ പോകേണ്ട, വേറൊരു സ്ഥലത്ത് പോകാം എന്നൊക്കെ ചേട്ടന്‍ തന്നോട് പറഞ്ഞെന്നും അന്ന് നവ്യ തുറന്ന് പറഞ്ഞു. അങ്ങനെയാണ് നമ്മള്‍ നിസഹായരായി പോകുന്നത്. മെല്ലെയാണ് നമ്മള്‍ തിരിച്ചഖിയുന്നത്. ചിലര്‍ തിരിച്ചറിയുമ്പോഴേക്കും വര്‍ഷങ്ങള്‍ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായര്‍ പറഞ്ഞു.

Continue Reading
To Top