Connect with us

Screenima

latest news

പലവട്ടം ആത്മഹത്യ ശ്രമം നടത്തി; എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.

ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി

ഇപ്പോഴിതാ തന്നെ സ്‌നേഹിക്കുന്നവരോട് തന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദീകരിച്ച് എത്തിയിരിക്കുകയാണ് എലിസബത്ത്. ഒപ്പം ബാലയ്ക്ക് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍ എലിസബത്ത് നടത്തി. നീതി കിട്ടിയില്ലെങ്കിലും ചാവുന്നതിന് മുമ്പും തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും എലിസബത്ത് പറയുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി. അതുപോലെ കുറേ നാടകങ്ങള്‍ കണ്ടു. കുറേ ദിവസങ്ങള്‍ക്കുശേഷം നന്നായി ഉറങ്ങാന്‍ പറ്റി. അങ്ങനൊരു സമാധാനമുണ്ട്. സെയിം കമന്റ് കോപ്പി പേസ്റ്റ് ചെയ്തുള്ള പൊങ്കാല കമന്റുകളും കണ്ടിരുന്നു. ഞാന്‍ ചത്താലും ആരും തിരിഞ്ഞ് നോക്കില്ലെന്നാണ് കരുതിയത്.

പക്ഷെ തിരിഞ്ഞ് നോക്കിയതിന് നന്ദി. എന്റെ ഇപ്പോഴത്തെ അവസ്ഥ ഫേക്കാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്റെ കയ്യിലെ നീര് കണ്ടാല്‍ ഫേക്കാണോ അല്ലയോയെന്ന് നിങ്ങള്‍ക്ക് മനസിലാകും. ഞാന്‍ ബെറ്ററായിയെന്ന് പറയാന്‍ തോന്നിയതുകൊണ്ടാണ് ഈ വീഡിയോ ഇടുന്നത് എന്നും എലിസബത്ത് പറയുന്നു.

Continue Reading
To Top