latest news
തന്നെക്കുറിച്ച് പലരും മോശമായി സംസാരിക്കാറുണ്ട്; നിഷ സാരംഗ്
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.
ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഇപ്പോള്‍ തന്നെക്കുറിച്ചുള്ള മോശം കമന്റുകള്‍ക്ക് മറുപടി നല്‍കുകയാണ് താരം.ഞാന്‍ അമ്പത് വയസ് കഴിഞ്ഞ ഒരു സ്ത്രീയാണ്. നല്ലത് ഏത് ചീത്ത ഏത് എന്നൊക്കെ അറിയാനുള്ള പ്രായവും പക്വതയുമൊക്കെയുണ്ട്. ചെയ്യാത്ത കാര്യങ്ങള്‍ ചിലര്‍ പറയുമ്പോള്‍ ചിലപ്പോള്‍ വിഷമം ഉണ്ടാകും. ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു സെറ്റില്‍ ഒരു ടെക്നീഷ്യന്‍ കമ്മീഷന്‍ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ ഒരു സുഖമില്ലാത്തയാള്‍ ആയിരുന്നു. ഒരാള്‍ മാത്രമാണ് അയാളെ ഭയങ്കരമായി ക്രൂശിച്ചത്. ഒരു വ്യാജ ആരോപണമായിരുന്നു. അത് തെളിയിക്കണണെന്ന് എനിക്ക് തോന്നി, തെളിയിക്കുകയും ചെയ്തു. ഇത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് തുടര്‍ച്ചയായി പല അപവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചു.
