latest news
തൃഷയുടെ വിവാഹം മുടങ്ങിയതിന് പിന്നിലെ കാരണം ഇതോ?
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.
ദളപതി വിജയ്യുമായി നടി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കനത്തതോടെ, വലിയ മാധ്യമ ശ്രദ്ധ നേടുകയാണ് തൃഷ. എന്നാല്‍, വിജയ്ക്ക് മുന്‍പ് തമിഴിന്റെ പ്രിയ നായിക, പ്രശസ്ത തെലുങ്ക് നടനും പ്രൊഡ്യൂസറുമായ റാണ ദഗ്ഗുബതിയുമായി പ്രണയത്തിലായിരുന്നു. പത്ത് വര്‍ഷത്തോളമാണ് ഇരുവരുടെയും ബന്ധം നീണ്ടു നിന്നത്.

അതേസമയം 2015 ല്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയതായിരുന്നു തൃഷ. ബിസിനസുകാരനായ വരുണ്‍ മന്യനുമായി തൃഷ പ്രണയത്തിലായിരുന്നു. വിവാഹജീവിതത്തിലേക്ക് കടക്കാന്‍ തീരുമാനിച്ച ഇരുവരുടെയും എന്‍ഗേജ്‌മെന്റും കഴിഞ്ഞു. എന്നാല്‍ ഈ വിവാഹം നടന്നില്ല. ബിസിനസുകാരനായ വരുണ്‍ മന്യന്‍ പല സിനിമകള്‍ക്കും സാമ്പത്തികമായി സഹായം ചെയ്തിട്ടുള്ളയാളാണ്. രജിനികാന്തിന്റെ മകള്‍ സംവിധാനം ചെയ്ത കൊച്ചടിയാന്‍ എന്ന ചിത്രത്തിന് സാമ്പത്തിക സഹായം ചെയ്തത് വരുണ്‍ മന്യനായിരുന്നു. പടം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പണത്തിന്റെ പേരില്‍ കേസും വഴക്കും കോലാഹലങ്ങളും പൊട്ടിപ്പുറപ്പെട്ടത് അന്ന് വലിയ വാര്‍ത്തയായിരുന്നു. അതോടെ വരുണ്‍ മന്യനും ധനുഷും തമ്മില്‍ കടുത്ത ശത്രുക്കളായി.
