latest news
കുടുംബം തകര്‍ക്കുക, ഫീല്‍ഡ് ഔട്ട് ആക്കുക എന്നൊക്കെയാണ് അവര്‍ ഉദ്ദേശിച്ചത്; ശ്രീകുമാറിനെതിരായ കേസില്‍ സ്‌നേഹ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും ശ്രീകുമാറും. മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി. കോമഡി താരവും നടനുമായ ശ്രീകുമാറിനെയാണ് സ്നേഹ വിവാഹം ചെയ്തിരിക്കുന്നത്.
2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും.

്മാസം മുമ്പ് ശ്രീകുമാറിനും ഉപ്പും മുളകില്‍ പ്രധാന വേഷം ചെയ്യുന്ന ബിജു സോപാനത്തിനുമെതിരെ നടി ലൈംഗീകാതിക്രമ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് സ്‌നേഹ സംസാരിക്കുന്നത്. അവരുടെ ഉദ്ദേശം എന്തായിരുന്നു എന്ന് കൃത്യമായി എനിക്കറിയാം. കുടുംബം തകര്‍ക്കുക, ഫീല്‍ഡ് ഔട്ട് ആക്കുക എന്നൊക്കെയാണ് അവര്‍ ഉദ്ദേശിച്ചത്. പക്ഷേ ഒന്നും നടന്നില്ല. ശ്രീകുമാറിനതിരെ പരാതി കൊടുത്തപ്പോള്‍ കട്ടക്ക് ഞാന്‍ കൂടെയുണ്ടാകും എന്ന് ഓര്‍ത്തില്ല. ഒരു വട്ടം അവര്‍ രക്ഷപെടാന്‍ വേണ്ടി ഒരു കേസ് കൊടുത്തപ്പോള്‍ മീഡിയ ആഘോഷിച്ചു. സെന്റിമെന്റല്‍ അപ്രോച്ച് കിട്ടുന്നു, ധീരവനിത എന്നു പറയുന്നു, വലിയ അമ്മ എന്നു പറയുന്നു.. ഇതു കൊള്ളാമല്ലോ എന്ന് അവര്‍ക്ക് തോന്നിക്കാണും. ഒന്നു ഡൗണ്‍ ആയപ്പോളാണ് അടുത്ത കേസുമായി വരുന്നത്. പക്ഷേ അത് എടുത്തിട്ട സ്ഥലം മാറിപ്പോയി”, എന്ന് നിമിഷ പറയുന്നു.
