latest news
എനിക്ക് ശരിക്കും വട്ടായിരിക്കുമ്പോള്‍ ചെയ്ത പാട്ടാണ് ‘അപ്പങ്ങളെമ്പാടും’; ഗോപി സുന്ദര്‍
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ ജീവിതവും ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. ഗായിക അമൃത സുരേഷിന് ഗോപി സുന്ദര്‍ വിവാഹം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. ഇതിന് പിന്നാലെ ഗോപി സുന്ദര്‍ ആരുടെ കൂടെ ഫോട്ടോ പങ്കുവെച്ചാലും അതിനെല്ലാം മോശം കമന്റുകളാണ് വരുന്നു
ഇപ്പോള്‍ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയെക്കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്. എനിക്ക് ശരിക്കും വട്ടായിരിക്കുമ്പോള്‍ ചെയ്ത പാട്ടാണ് ‘അപ്പങ്ങളെമ്പാടും’. അത് ഒരു പഴയ പാട്ടാണ്. റഫീക്ക് ഇക്ക ആ പാട്ട് എഴുതുമ്പോള്‍ ട്യൂണ്‍ ഇല്ല. ട്രാന്‍സ് ഡിജെ മോഡില്‍ ആക്കിയാലോ എന്ന് അന്‍വര്‍ റഷീദ് ചോദിച്ചു. വ്യത്യസ്തമായി എന്തും ചെയ്യാന്‍ ഞാന്‍ ഓക്കെയായിരുന്നു. വരികള്‍ എന്റെ മനസ്സില്‍ കിടക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു ഷര്‍ട്ട് വാങ്ങാന്‍ പോയപ്പോള്‍ ഡ്രസ്സ് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് ട്യൂണ്‍ കിട്ടുന്നത്.
ഒരു കയ്യില്‍ ഷര്‍ട്ട് ഇട്ട് അപ്പോള്‍ തന്നെ അത് ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. പിറ്റേ ദിവസം പോയി പാട്ട് സെറ്റാക്കുകയായിരുന്നു. വ്യത്യസ്ത ബിജിഎം വേണമെന്നും അന്‍വര്‍ എന്നോട് പറഞ്ഞിരുന്നു. അങ്ങനെയാണ് കര്‍ണാടിക് മ്യൂസിക് ഉപയോഗിച്ച് റോക്ക് മ്യൂസിക് രീതിയില്‍ ചെയ്താലോ എന്ന് ആലോചിക്കുന്നത്. പിന്നീട് ചെയ്യുന്നതും. ചരണത്തിലുള്ള വരികളെല്ലാം റഫീക്ക കുറച്ച് കുറച്ച് എഴുതിവെച്ചതായിരുന്നു. അതെല്ലാം കൂട്ടിയാണ് ആ പാട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
