latest news
കോളേജ് സൗഹൃദത്തില്‍ സംഭവിച്ചതെന്ത്; ഹന്‍സിക പറയുന്നു
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോയും വൈറലായി മാറാറുണ്ട്. ഇപ്പോള്‍ കോളേജിലെ സന്തോഷകരമല്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഹന്‍സിക പറയുന്നത്.

ഇപ്പോള്‍ കോളേജ് ലൈഫിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആദ്യ വര്‍ഷം നമ്മള്‍ ഫ്രണ്ട്‌സിനെയുണ്ടാകും. നമ്മള്‍ ബഡീസ് ആണെന്ന് കരുതു. എനിക്കിപ്പോള്‍ രണ്ട് മൂന്ന് പേര്‍ അങ്ങനെ പോയിട്ടുണ്ട്. ബാക്കിയെല്ലാവരുമായി സംസാരിക്കാറുണ്ട്. നല്ല കുറേ പിള്ളേരെ പരിചയപ്പെട്ടു. അല്ലാതെ എന്റെ ക്ലോസ് ഫ്രണ്ട്‌സ് ആയിരിക്കുമെന്ന് ഞാന്‍ കരുതിയവരുണ്ടായിരുന്നു. ഞാന്‍ അവരോട് വല്ലാതെ കരുണ കാണിച്ചെന്ന് തോന്നുന്നു. പക്ഷെ അവര്‍ എന്നെ വേദനിപ്പിക്കുകയും ചതിക്കുകയും ചെയ്തു. രണ്ട് മൂന്ന് പിള്ളേര്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട് എന്നും ഹന്‍സിക പറയുന്നു.
