latest news
പൊതുവേദിയില്‍ നാഗചൈതന്യ പ്രണയം പറഞ്ഞപ്പോള്‍ സാമന്ത ചെയ്തത്
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്‌സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

ഇപ്പോള്‍ നാഗചൈതന്യ പോതുവേദിയില്‍ പ്രണയം പറഞ്ഞപ്പോള്‍ അന്ന് സാമന്ത ചെയ്ത കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.അവതാരകന്റെ ആവശ്യപ്രകാരമാണ് നാഗചൈതന്യ സാമന്തയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഐ ലവ് യു സാം എന്ന് പറയാനാണ് അവതാരകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യം നാഗചൈതന്യ പറഞ്ഞ രീതി സാമന്തയ്ക്ക് ഇഷ്ടപ്പെട്ടില്ല. താന്‍ ഇത് വിശ്വസിക്കില്ലെന്നും മനസില്‍ തട്ടി പറയൂ എന്നുമാണ് സാമന്ത പറഞ്ഞത്. നടിയുടെ ആവശ്യപ്രകാരം നാഗചൈതന്യ വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. അത് സാമന്തയ്ക്കും ബോധിച്ചു. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച യേ മായു ചേസാവേയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.
