Uncategorized
പാര്‍വതിക്ക് അങ്ങനെയൊരു മോശം സ്വഭാവം ഉണ്ട്; ജയറാം പറയുന്നു
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.
സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.
പാര്‍വതിയുടെ മോശം സ്വഭാവത്തെക്കുറിച്ചാണ് ജയറാം പറയുന്നത്. പാര്‍വ്വതിയില്‍ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തത്, ഇടയ്‌ക്കൊക്കെ ഒന്ന് വെറ്റില മുറുക്കണം എന്ന നടിയുടെ തോന്നല്‍ ആണെന്നാണ് ജയറാം പറഞ്ഞത്. തന്റെ ഭാര്യക്ക് ഈ സ്വഭാവം കിട്ടിയത്, അവരുടെ അമ്മയില്‍ നിന്നാണ് എന്നും, അത് മക്കളായ കണ്ണനും ചക്കിക്കും (കാളിദാസിനും മാളവികയ്ക്കും) ഒരിക്കലും കിട്ടരുതേയെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും പ്രശസ്ത താരം ചിരിയോടെ വെളിപ്പെടുത്തി.
