latest news
ചപ്പാത്തി നഹീ..ചോര്‍ ചോര്‍; രമണന്‍ റീലുമായി വിദ്യാ ബാലന്‍
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്.
മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേണ്ടിയിരുന്നത്. ലോഹിതദാസ് ചിത്രം ചക്രം ആയിരുന്നു ആ സിനിമ. മോഹന്‍ലാലും ദിലീപും വിദ്യ ബാലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രീതിയിലാണ് ലോഹിതദാസ് ആദ്യം ചക്രം തുടങ്ങിയത്. എന്നാല്‍, ആദ്യ ഷെഡ്യൂളിന് ശേഷം സിനിമ നിലച്ചു. അരങ്ങേറ്റ ചിത്രം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നടിയെന്ന് വിദ്യയെ മലയാള സിനിമാ ലോകം പരിഹസിച്ചു.
ഇപ്പോഴിതാ പഞ്ചാബി ഹൗസില്‍ നമ്മളെ ഒരുപാട് ചിരിപ്പിച്ച രമണന്റെ ഒരു സീന്‍ അഭിനയിച്ചു കാണിക്കുകയാണ് ബോളിവുഡ് താരം വിദ്യ ബാലന്‍. ‘ചപ്പാത്തി നഹീ..ചോര്‍ ചോര്‍’ എന്ന് രമണന്‍ പറയുന്ന സംഭാഷണമാണ് വിദ്യ ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടോടെ പുറത്തുവിട്ട റീല്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
