latest news
ദൃഷ്ടിദോഷം മാറാന്‍ അടക്കം പൂച്ചകളെ വളര്‍ത്തുന്നത് സഹായിക്കും; അനു ജോസഫ്
Published on
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് അനു ജോസഫ്. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ‘കാര്യം നിസ്സാരം’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമാ രംഗത്തും താരം സജീവമായി.
ഇപ്പോള്‍ തന്റെ പൂച്ചകളെക്കുറിച്ച് സംസാരിക്കുകയാണ് താരം.ദൃഷ്ടിദോഷം മാറാന്‍ അടക്കം പൂച്ചകളെ വളര്‍ത്തുന്നത് സഹായിക്കുമെന്ന് പുതിയ യുട്യൂബ് വീഡിയോയില്‍ അനു പറഞ്ഞു.
ക്യാറ്റിനെ വളര്‍ത്താന്‍ തരാമോയെന്ന് ചോദിച്ച് നിരവധി പേര് എന്നെ സമീപിക്കാറുണ്ട്. ക്യാറ്റിനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ എന്റെ പൂച്ചകളെ മേടിക്കരുത്. പകരും ഒരു കുഞ്ഞ് പുലിക്കുട്ടിയെ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഞങ്ങളുമായി കണക്ട് ചെയ്യുക. നിങ്ങള്‍ക്ക് ഇവര്‍ക്കൊപ്പം കളിച്ചും രസിച്ചും കഴിയാനാകും എന്നും അനു പറയുന്നു.
