latest news
അതിനെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ ഇമോഷണലാവും; മീന പറയുന്നു
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്.
കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

ഇപ്പോള്‍ കലാമാസ്റ്ററെക്കുറിച്ചാണ് താരം പറയുന്നത്. എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തില്‍ വളരെ ശക്തമായി എനിക്കൊപ്പം നിന്ന്, സത്യം പറഞ്ഞാല്‍ എന്റെ കൈപിടിച്ചുയര്‍ത്തിയത് കല മാസ്റ്ററാണ്. അതിനെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ ഇമോഷണലാവും. എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ കല മാസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് ഓരോന്ന് ഓരോന്ന് എടുത്ത് പറയാന്‍ പോലും എനിക്ക് സാധിക്കില്ല. ആ ചെയ്തതിനെല്ലാം ഞാന്‍ എന്താണ് തിരിച്ചു ചെയ്യുക എന്ന് പോലും എനിക്കറിയില്ല. ചെയ്തു തന്നതിന് നന്ദി പറയുകയാണെങ്കില്‍, അത് എത്ര തന്നെ പറഞ്ഞാലും തീരില്ല എന്നാണ് മീന പറഞ്ഞത്.
