latest news
അവശ കലാകാരന്മാര്ക്ക് 5000 രൂപ വെച്ച് കൊടുക്കുന്നുണ്ട്, അത് ഞാന്‍ നിനക്കു വാങ്ങിതരാം എന്ന് അച്ഛന് പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്, നടന്, സംവിധായകന് എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.
ഇപ്പോള്‍ അച്ഛനെക്കുറിച്ചാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം എന്റെയൊരു പടം ടിവിയില്‍ കണ്ടിട്ട് അച്ഛന് ചോദിച്ചു ‘എന്തിനാ ഈ പടം ചെയ്തേ.. ഇത് ഓടില്ലെന്ന് നിനക്ക് തന്നെ അറിയില്ലേ.. ഇതിന് പണം മുടക്കാന്‍ ആ പ്രൊഡ്യൂസര്‍ എങ്ങനെ തയ്യാറായി എന്ന്’. അപ്പൊ ഞാന്‍ പറഞ്ഞു.’ ഒന്നുല്ല അച്ഛാ ഇങ്ങനെയൊക്കെ ജീവിച്ചുപോകണ്ടേ എന്ന്. ഇതിലും ഭേദം മരിക്കുന്നതാ എന്നായിരുന്നു അച്ഛന്റെ മറുപടി,അമ്മ അസോസിയേഷന്റെ ഒരു മീറ്റിംഗ് നടക്കുന്നുണ്ട്. അവശ കലാകാരന്മാര്ക്ക് 5000 രൂപ വെച്ച് കൊടുക്കുന്നുണ്ടെന്നാണ് കേട്ടെ. എനിക്ക് അത് വേണ്ട, ഞാന്‍ വേണേല്‍ അത് നിനക്ക് വാങ്ങി തരാം എന്നാണ് ധ്യാന്‍ പറഞ്ഞത്.
