latest news
ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു
Published on
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ സിനിമാ ജീവിതത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. സിനിമാ രംഗം ചലഞ്ചിംഗ് ആണ്. ഇന്ന് നിങ്ങളുണ്ടെങ്കിലും നാളെ ഈ രംഗത്ത് ഉണ്ടാകണമെന്നില്ല. ലഭിക്കുന്ന അവസരങ്ങള്‍ വിടരുത്. പരമാവധി ഉപയോഗപ്പെടുത്തുക. അത് നിസാരമായി കാണരുത് എന്നും താരം പറയുന്നു.
