Connect with us

Screenima

latest news

വിവാഹത്തിനു മുന്‍പ് സിബിനുമായുള്ള താമസം; മറുപടിയുമായി ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ തന്റെ ഭര്‍ത്താവാന്‍ പോകുന്ന സിബിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. സിബിനെ പങ്കാളിയായി തെരഞ്ഞെടുത്തപ്പോള്‍ ആര്യയ്ക്ക് വന്ന ഏറെയും നെഗറ്റീവ് കമന്റുകള്‍ സിബിനൊപ്പം മകളുമായി ജീവിക്കാന്‍ ആര്യ തീരുമാനിച്ചതിനെ കുറ്റപ്പെടുത്തിയുള്ളതായിരുന്നു. ഡാഡിയെന്ന് ഖുഷി സിബിനെ വിളിക്കുന്നുണ്ടെങ്കില്‍ അത് മറ്റാരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്ന് ആര്യ പങ്കിട്ട പുതിയ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ജന്മം കൊടുത്താല്‍ മാത്രമല്ല കര്‍മ്മം കൊണ്ടും നല്ലൊരു അച്ഛനാകാന്‍ കഴിയുമെന്ന് സിബിന്റെ പെരുമാറ്റത്തില്‍ വ്യക്തമാണ്.

Continue Reading
To Top