latest news
വിഷമ ഘട്ടത്തില്‍ കൂടുതല്‍ പിന്തുണ നല്‍കിയത് അമ്മ; മേഘ്‌ന പറയുന്നു
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.

ചന്ദനമഴയിലെ അമൃതയെപ്പോലെ തന്നെ ആരാധകര്‍ മിസിസ് ഹിറ്റ്ലറിലെ ജ്യോതിയേയും ഏറ്റെടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെയും മേഘ്ന വിശേഷങ്ങള്‍ പങ്കിടാറുണ്ട്. രണ്ട് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സാണ് മേഘ്‌നയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്.
എന്റെ വിഷമഘട്ടത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് എന്റെ അമ്മ തന്നെയാണ്. അത് എല്ലാവര്‍ക്കും അങ്ങനെ തന്നെ ആകും. അമ്മ ശരിക്കും ഒരു ബാക് ബോണ്‍ ആയിരുന്നു എന്നും മേഘ്‌ന പറഞ്ഞു.
