latest news
ഒരു വര്‍ഷം കൂടി കോളേജ് ഉണ്ട്; അതെങ്ങനെ സര്‍വൈവ് ചെയ്യുമെന്ന് എനിക്കറിയില്ല; ഹന്‍സിക പറയുന്നു
Published on
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോയും വൈറലായി മാറാറുണ്ട്. ഇപ്പോള്‍ കോളേജിലെ സന്തോഷകരമല്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഹന്‍സിക പറയുന്നത്.

ഒരു വര്‍ഷം കൂടി കോളേജുണ്ട്. അതെങ്ങനെ സര്‍വൈവ് ചെയ്യുമെന്ന് എനിക്കറിയില്ല. അത് വളരെ പെട്ടെന്ന് പോകും. ഞാന്‍ എന്നില്‍ ഫോക്കസ് ചെയ്യും. കോളേജ് ജീവിതം ബോറാകും. കുഴപ്പമില്ല, കോളേജാണ്, ജീവിതത്തിന്റെ അവസാനമല്ലെന്ന് ഹന്‍സിക പറയുന്നു.
