latest news
മീര ജാസ്മിന്റെ കയ്യില്‍ നിന്നും മുഖത്ത് അടികിട്ടി: മഞ്ജു പത്രോസ്
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.
ബിഗ്ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ മീര ജാസ്മിനെക്കുറിച്ചാണ് താരം പറയുന്നത്. മഞ്ജു പത്രോസ് ആദ്യമായി അഭിനയിച്ച ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത് ചക്രമായിരുന്നു. ചിത്രത്തിലെ നായിക മീര ജാസ്മിനോടൊപ്പം തന്നെയായിരുന്നു മഞ്ജു പത്രോസിന്റെ ആദ്യ രംഗവും. മീര ജാസ്മിനൊപ്പമായിരുന്നു ആദ്യ സീന്‍. അതില്‍ മുഖത്ത് അടിക്കുന്ന ഒരു സീനുണ്ട്. നല്ലൊരു പൊട്ടിക്കല്‍ കിട്ടി. മുഖം മാറ്റാന്‍ സാധിച്ചില്ല എന്നും മഞ്ജു പറയുന്നു.
