Categories: latest news

കാലാട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ പിടിച്ചു; മോഹന്‍ലാലിനൊപ്പമുള്ള അനുഭവത്തെ കുറിച്ച് ബൈജു

സിനിമയിലെ രസികന്‍ കഥാപാത്രങ്ങളെ പോലെ അഭിമുഖങ്ങളിലും അല്‍പ്പം കോമഡി ട്രാക്ക് പിടിക്കുന്ന ആളാണ് നടന്‍ ബൈജു. പഴയ സംഭവങ്ങളെല്ലാം ബൈജു വിവരിക്കുന്നത് കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്കു ഇഷ്ടമാണ്. അത്തരത്തിലൊരു രസകരമായ സംഭവം ഓര്‍ത്തെടുക്കുകയാണ് താരം ഇപ്പോള്‍. സിനിമ സെറ്റില്‍ താന്‍ കാലാട്ടി ഇരിക്കുന്നത് കണ്ട മോഹന്‍ലാല്‍ കാലാട്ടല്ലെ എന്നും അങ്ങനെ ചെയ്താല്‍ കടം കയറുമെന്ന് തന്നോടു പറഞ്ഞതായി ബൈജു വെളിപ്പെടുത്തു.

‘ ഞാന്‍ അന്ന് വെറുതെ കാലാട്ടി കൊണ്ട് ഇരിക്കുകയായിരുന്നു. ഉടനെ ലാലേട്ടന്‍ കാല്‍മുട്ടില്‍ പിടിച്ചു വെച്ചു. ‘കാലാട്ടല്ലേ’യെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ കാല്‍ ആട്ടിയാല്‍ എന്താണ് കുഴപ്പമെന്ന് ഞാന്‍ തിരികെ ചോദിച്ചു. ‘എടാ കാലാട്ടിയാല്‍ കടം വരും’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അതുകേട്ടതും ഞാന്‍ കാല്‍ ആട്ടുന്നത് നിര്‍ത്തി. എനിക്ക് ഇപ്പോള്‍ തന്നെ കുറേ കടമുണ്ടെന്നും ഞാന്‍ പറഞ്ഞു,’

‘ പക്ഷെ കുറച്ച് കഴിഞ്ഞിട്ട്, ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം ഫോണില്‍ നോക്കി കൊണ്ട് കാലാട്ടി ഇരിക്കുകയാണ്. ഞാന്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ കാലില്‍ പിടിച്ചു. ‘ഓഹ്, ശരിയാണ്. കടം വരുമല്ലേ’യെന്ന് ലാലേട്ടന്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചു.’ ബൈജു ചിരിച്ചുകൊണ്ട് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ദിയക്കിപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും പ്രശ്‌നമില്ല: അശ്വിന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

ഇങ്ങനെ ചായവെക്കുന്നത് ശെരിയായില്ല; വരദയ്ക്ക് മോശം കമന്റ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

4 hours ago

ചിരിച്ചിത്രങ്ങളുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

8 hours ago

വളകാപ്പ് ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…

9 hours ago