Connect with us

Screenima

Shobana

latest news

ആദ്യചിത്രത്തിനു കിട്ടിയ പ്രതിഫലം ആരോ അടിച്ചുമാറ്റി; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇടക്കാലത്ത് പൂര്‍ണമായും നൃത്തത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ തുടരും സിനിമയില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

അടുത്തിടെ കലാ മാസ്റ്ററുമായി നടത്തിയ ഒരു ചാറ്റിനിടെ തന്റെ ആദ്യ ചിത്രത്തിനു ലഭിച്ച പ്രതിഫലത്തെ കുറിച്ചും ശോഭന വെളിപ്പെടുത്തിയിരുന്നു. പ്രതിഫലതുക മോഷണം പോയൊരു രസകരമായ അനുഭവവും ശോഭന പങ്കിട്ടു. ‘500 രൂപയായിരുന്നു എനിക്കു കിട്ടിയ ആദ്യ പ്രതിഫലം. ആ പണം ആദ്യദിവസം തന്നെ ആരോ അടിച്ചുമാറ്റി എന്നതാണ് തമാശ ശോഭന പറയുന്നു.

Continue Reading
To Top