latest news
വിവാഹം ആഘോഷമാക്കാന്‍ ആര്യ
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ സിബിനുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ ആര്യ. വിവാഹം അടുത്ത് തന്നെ ഉണ്ടാകുമെന്നുള്ള സൂചന നല്‍കി എത്തിയിരിക്കുകയാണിപ്പോള്‍ ആര്യ. സം?ഗീത് നൈറ്റിന് അടിച്ചുപൊളിക്കാനുള്ള പ്ലെ ലിസ്റ്റിലേക്ക് പാട്ട് സെലക്ട് ചെയ്യുന്നതിന്റെ തിരക്കിലാണ് ആര്യ. സം?ഗീത് നൈറ്റിനുള്ള പ്ലെ ലിസ്റ്റെന്ന് അടിക്കുറുപ്പ് നല്‍കിയാണ് വീഡിയോ ആര്യ പങ്കുവെച്ചത്. കല്യാണം അടിച്ച് പൊളിച്ച് ആഘോഷിക്കാന്‍ തന്നെയാണ് ആര്യ തീരുമാനിച്ചിരിക്കുന്നതെന്ന് പുതിയ വീഡിയോയില്‍ നിന്നും വ്യക്തമാണ്. രണ്ടാം വിവാഹമായതുകൊണ്ട് തന്നെ ലളിതമായി ചടങ്ങ് നടത്താനാകും ആര്യയും സിബിനും തീരുമാനിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ കരകുതിയിരുന്നത്. എന്നാല്‍ മൂന്ന്, നാല് ദിവസത്തെ ആഘോഷം സിബിന്‍-ആര്യ വിവാഹത്തിനുണ്ടാകുമെന്നത് പുതിയ വീഡിയോയില്‍ വ്യക്തമാണ്.
