latest news
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രീനി മാറിയോ? പേളി പറയുന്നു
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈയടുത്താണ് താരം രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. സീരിയല്‍ താരം ശ്രീനിഷിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്.
ബിഗ്ബോസ് ഹൗസില്‍ വെച്ചാണ് ഇവരും പ്രണയത്തിലായത്. പിന്നീട് ഇവര്‍ വിവാഹിതരായി. ഇപ്പോള്‍ പേളിയും ശ്രീനിയും ചേര്‍ന്ന് സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തുകയാണ്. ഇപ്പോള്‍ ശ്രീനിയെക്കുറിച്ച് പേളി പറയുന്ന തമാശയാണ് വൈറലായിരിക്കുന്നത്.

ആറാം ആനിവേഴ്സറിയായപ്പോഴേക്കും ലൈഫൊക്കെ മാറി തുടങ്ങി ?ഗയ്സ്… എനിക്ക് എല്ലാം മനസിലായി. ഹെഡ്മാസ്റ്ററുടെ അതേ ടോണിലാണ് ശ്രീനി സംസാരിക്കുന്നത്. നിങ്ങള്‍ തന്നെ കണ്ടില്ലേ ?ഗയ്സ്… ഇതൊക്കെ എന്താണെന്ന്… കമന്റ് ബിലോ എന്നാണ് പേളി പറഞ്ഞത്.
