Categories: latest news

മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.

മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മകളെ മീനാക്ഷിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

Meenakshi Dileep and Kavya Madhavan

ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍. മീനൂട്ടി ആസ്റ്ററില്‍ ജോലിക്കായി ജോയിന്‍ ചെയ്തു. വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ഗുണമെന്താണെന്ന് ചോദിച്ചാല്‍ ഇടയ്ക്കിടെ ആശുപത്രിയില്‍ പോയി മോളെ കാണാമെന്ന് ദിലീപ് തമാശയായി പറഞ്ഞു. അവള്‍ക്ക് ജോലി കിട്ടിയെന്നത് ഭയങ്കര സന്തോഷമാണ്. പിന്നെ ഒരു അഭിമാന കാര്യമെന്താണെന്ന് വെച്ചാല്‍ ഞങ്ങളുടെ വീട്ടില്‍ മാസവരുമാനമുള്ളത് അവള്‍ക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ള കാര്യമാണ്. പിന്നെ അവള്‍ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറഞ്ഞത്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്ന് അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago