Dileep, Meenakshi and Kavya
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മകളെ മീനാക്ഷിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍. മീനൂട്ടി ആസ്റ്ററില്‍ ജോലിക്കായി ജോയിന്‍ ചെയ്തു. വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ഗുണമെന്താണെന്ന് ചോദിച്ചാല്‍ ഇടയ്ക്കിടെ ആശുപത്രിയില്‍ പോയി മോളെ കാണാമെന്ന് ദിലീപ് തമാശയായി പറഞ്ഞു. അവള്‍ക്ക് ജോലി കിട്ടിയെന്നത് ഭയങ്കര സന്തോഷമാണ്. പിന്നെ ഒരു അഭിമാന കാര്യമെന്താണെന്ന് വെച്ചാല്‍ ഞങ്ങളുടെ വീട്ടില്‍ മാസവരുമാനമുള്ളത് അവള്‍ക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ള കാര്യമാണ്. പിന്നെ അവള്‍ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറഞ്ഞത്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്ന് അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…