latest news
ജഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്; അമല പറയുന്നു
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.

ഇപ്പോള്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. പ്രവസത്തിന് ശേഷമുള്ള കാര്യളാണ് താരം പറഞ്ഞത്. കുഞ്ഞിനൊപ്പം മറുപിള്ളയും നമ്മള്‍ക്കൊപ്പം ട്രാവല്‍ ചെയ്യുകയല്ലേ. പണ്ട് കാലത്ത് ഒരു ചടങ്ങുണ്ടായിരുന്നു. പഴയ തലമുറകള്‍ ചെയ്തിട്ടുണ്ട്. കുഞ്ഞ് പിറന്ന ശേഷം മറുപിള്ള കുഴിച്ചിടും. പൂജാചടങ്ങ് ചെയ്താണ് അത് ചെയ്യുക. അതിന്റെ മറ്റൊരു അര്‍ത്ഥം ഒരു സ്ത്രീക്ക് അത് വരെയുണ്ടായിരുന്ന ട്രോമയും നെഗറ്റിവിറ്റിയും മറുപിള്ളയിലൂടെ പോകും. അമ്മയ്ക്കും കുഞ്ഞിനും ഇനി പുതിയ ജന്മമാണ്. ജ?ഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്. ഞാന്‍ ഹോസ്പിറ്റലിലായിരുന്നു. കുഞ്ഞ് പിറന്ന് രണ്ടാമത്തെ ദിവസം മറുപിള്ള കൊണ്ട് പോയി കുഴിച്ചിട്ടു എന്നാണ് താരം പറഞ്ഞത്.
