latest news
നയന്‍താരയുടെ മാര്‍ക്കറ്റ് ഇടിഞ്ഞോ? പുതിയ ചര്‍ച്ച
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ. നയന്‍താരയും വിഷ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്കുഞ്ഞുങ്ങള് പിറക്കുകയും ചെയ്തിരുന്നു
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നയന്‍താരയുടെ കരിയര്‍ ഗ്രാഫിലുണ്ടായ വീഴ്ച ഉണ്ടായിട്ടുണ്ട്. ജവാന് എന്ന സിനിമയൊഴിച്ച് ഒരു ഹിറ്റും നടിക്കില്ല. ജവാനില്‍ പ്രാധാന്യമില്ലാത്ത റോളുമായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നടിക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടില്ല. തമിഴില്‍ തുടരെ സിനിമകള്‍ ചെയ്യുന്നു. മലയാളത്തിലും തെലുങ്കിലും ഇടയ്ക്ക് സാന്നിധ്യമറിയിക്കുന്നു. എന്നാല്‍ പ്രതിഫലക്കാര്യത്തില്‍ നയന്‍താരയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നയന്‍താരയും ചിരഞ്ജീവിയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 18 കോടി രൂപയാണ് നയന്‍താര പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും വലിയ തുക നല്കാന് നിര്‍മാതാക്കള്‍ക്ക് സമ്മതമായിരുന്നില്ല.

തെന്നിന്ത്യയില്‍ ഒരു നടിക്കും ഇത്രയും പ്രതിഫലമില്ല. ഈ ഡീല്‍ ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്ന നായികയെന്ന ഖ്യാതി നയന്‍താരയ്ക്ക് ലഭിച്ചേനെ. എന്നാല്‍ പ്രതിഫലം കുറയ്ക്കാന്‍ നിര്‍മാതാക്കള്‍ നയന്‍താരയുമായി ചര്‍ച്ച നടത്തുകയാണുണ്ടായത്. ചര്‍ച്ചയ്ക്കൊടുവില്‍ ആറ് കോടി രൂപ പ്രതിഫലമായി സ്വീകരിക്കാന്‍ നയന്‍താര തയ്യാറായെന്നും റിപ്പോര്‍ട്ടുണ്ട്.
