latest news
കൊവിഡ് കാലത്ത് ലിവിങ് ടുഗെതര്‍; പ്രണയകാലത്തെക്കുറിച്ച് കീര്‍ത്തി
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.
ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ഇപ്പോള്‍ ആന്റണി തട്ടിലുമായുള്ള പ്രണയത്തെക്കുറിച്ച് പറയുകയാണ് കീര്‍ത്തി. 2010 മുതലാണ് കീര്‍ത്തിയും ആന്റണി തട്ടിലും പ്രണയിച്ച് തുടങ്ങിയത്. അന്ന് കീര്‍ത്തി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ഇരുവരും തമ്മില്‍ ഏഴ് വയസിന്റെ വ്യത്യാസമുണ്ട്. രണ്ട് മതത്തില്‍പ്പെട്ടവരായതുകൊണ്ട് തന്നെ തുടക്കത്തില്‍ ചില എതിര്‍പ്പുകള്‍ കുടുംബങ്ങളില്‍ നിന്നും നേരിടേണ്ടി വന്നിരുന്നു. എല്ലാവരും സന്തോഷത്തോടെ വിവാ?ഹത്തിന് സമ്മതം മൂളുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷത്തോടെ കാത്തിരിപ്പിന് ഫലമെന്നപോലെ വീട്ടികാരും പച്ചകൊടി കാട്ടി. അതോടെയാണ് ഇരുവരും വിവാഹിതരായത്. 2016ലാണ് ആന്റണി കീര്‍ത്തിക്ക് പ്രപ്പോസല്‍ റിങ് സമ്മാനിച്ചത്. പിന്നീട് യാത്രകളെല്ലാം ഒരുമിച്ചായി. കൂടാതെ കൊവിഡ് കാലത്ത് ലിവിങ് ടു?ഗെതര്‍ ജീവിതം നയിക്കാനും തുടങ്ങി. എഞ്ചിനീയറിങ് ബിരുദധാരിയായ ആന്റണി മുമ്പ് വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.
