latest news
ട്രാക്ക് മാറ്റി മോഹന്‍ലാല്‍; ഇനി കൃഷാന്ത് പടത്തില്‍
Published on
മമ്മൂട്ടിയെ പോലെ പരീക്ഷണ സിനിമകളുടെ ഭാഗമാകാന്‍ മോഹന്‍ലാല്‍. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ത് സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും.
മണിയന്‍പിള്ള രാജുവാണ് മോഹന്‍ലാല്‍-കൃഷാന്ത് ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞെന്നും വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്നും മണിയന്‍പിള്ള രാജു സൂചന നല്‍കി. പുരുഷപ്രേതം പോലെ ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഈ വര്‍ഷം ചിത്രീകരണം ആരംഭിച്ച് അടുത്ത വര്‍ഷം തിയറ്ററുകളിലെത്തുന്ന വിധമായിരിക്കും സിനിമ ഒരുക്കുക.

അതേസമയം മമ്മൂട്ടിയെ വെച്ചും കൃഷാന്ത് ഒരു പ്രൊജക്ട് പ്ലാന്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രത്തിനു ശേഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
