latest news
ഒട്ടും പറ്റാത്തപ്പോഴാണ് ഡിവോഴ്സിനെക്കുറിച്ച് ചിന്തിക്കുന്നത്: അപ്സര
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.
ഇപ്പോള്‍ അപ്സരയുടെ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഒരു സെലിബ്രിറ്റിയുടെ വിവാഹ വീഡിയോ പുറത്ത് വന്നാല്‍ അതില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന കമന്റ് ഇത് ആറ് മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ലെന്നാണ്. അതുപോലെ ആ വിവാഹ ദിവസം സന്തോഷത്തോടെ ഒന്ന് ഹ?ഗ് ചെയ്താല്‍ ഭയങ്കര ഓവറാണ് എന്നൊക്കെയാണ് കമന്റുകള്‍. നെ?ഗറ്റീവ് കമന്റുകള്‍ ആദ്യം എന്നെ വേദനിപ്പിച്ചിരുന്നു. ഞാന്‍ ഡിവോഴ്സായി എന്നാണ് ആളുകള്‍ ഇപ്പോള്‍ പറഞ്ഞ് നടക്കുന്നത്. അതുപോലെ ചേച്ചിയുടെ മോനുമായി പുറത്ത് പോയാലും നെഗറ്റീവ് കമന്റ്സ് വരും. ഒട്ടും പറ്റാത്ത സാഹചര്യം വരുമ്പോള്‍ മാത്രമെ ഒരു വ്യക്തി ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കൂവെന്ന് ആളുകള്‍ മനസിലാക്കണം. എന്റെ പ്രശ്നങ്ങളും കുറവുകളും പുറത്ത് പറയാന്‍ എനിക്ക് താല്പര്യമില്ല. എന്റെ ഹാപ്പി സൈഡ് കാണിക്കാനെ താല്പര്യമുള്ളു എന്ന് അപ്സര പറയുന്നു.
