latest news
ദിയ അമ്മ റോള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാണാനുള്ള ആഗ്രഹം തനിക്കുണ്ട്: സിന്ധു കൃഷ്ണ പറയുന്നു
Published on
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ദിയ അമ്മ റോള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാണാനുള്ള ആകാംഷ തനിക്കുണ്ടെന്ന് സിന്ധു പറയുന്നു. ഓസി എങ്ങനെയാകും കുഞ്ഞിനെ വളര്‍ത്തുക, അവളുടെ പാരന്റിങ് എങ്ങനെയായിരിക്കുമെന്ന് കാണാന്‍ എക്‌സൈറ്റഡാണ്. അമ്മുവിനോ ഇഷാനിക്കോയാണ് കുഞ്ഞ് പിറക്കാന്‍ പോകുന്നതെങ്കില്‍ എനിക്ക് ഇത്ര എക്‌സൈറ്റ്‌മെന്റ് ഉണ്ടാകില്ലായിരുന്നു എന്നും സിന്ധു പറയുന്നു.
