latest news
കഞ്ചാവ് ഉപയോ?ഗിച്ചിരുന്നുവെന്ന് പരസ്യമായി പറഞ്ഞപ്പോള്‍ പലരും എന്നെ വിമര്‍ശിച്ചു: ജിഷിന്‍
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ഇപ്പോള്‍ ലഹരി ഉപയോഗത്തെക്കുറിച്ചാണ് താരം പറയുന്നത്. കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പരസ്യമായി പറഞ്ഞപ്പോള്‍ പലരും എന്നെ വിമര്‍ശിച്ചു. പോലീസ് പിടിക്കില്ലേയെന്നാണ് ചോ?ദിച്ചത്. അതെങ്ങനെയാണ്… ലഹരി ഉപയോ?ഗിച്ചിരുന്നു… പക്ഷെ ഞാന്‍ ഇപ്പോള്‍ അതെല്ലാം നിര്‍ത്തി. പിന്നെ എന്തിന് പോലീസ് പിടിക്കണം?. ഇതൊക്കെയാണ് മണ്ടത്തരം. എന്ത് കേട്ടാലും എല്ലാവര്‍ക്കും ആദ്യം വരുന്നത് നെഗറ്റീവ് ചിന്തകളാണ്.

എന്നെ ചോദ്യം ചെയ്താല്‍ സോഴ്‌സ് കിട്ടും എന്നൊക്കെ കമന്റ് കണ്ടിരുന്നു. പക്ഷെ ഒന്നും കിട്ടാന്‍ പോകുന്നില്ല. ഞാന്‍ ലഹരി ഉപയോ?ഗിച്ചിരുന്ന കാലത്ത് അത് തരുന്നവരുടെയൊക്കെ പേര് വൈബ് എന്ന പേരില്‍ സേവ് ചെയ്തിരുന്നു. ലഹരി ഉപയോ?ഗം നിര്‍ത്തിയശേഷം ഞാന്‍ ആദ്യം ഈ നമ്പറുകളെല്ലാം ഡിലീറ്റ് ചെയ്തു എന്നും ജിഷിന്‍ പറയുന്നു.
