latest news
പ്രവസവശേഷമുള്ള അവസ്ഥയാലോചിച്ച് പേടിയുണ്ട്: ദിയ ഇഷാനി
Published on
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോള്‍ മുഖക്കുരുവിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ക്ലിയര്‍ സ്‌കിന്നുണ്ടായിട്ട് തേര്‍ഡ് ട്രൈമെസ്റ്റര്‍ എത്തിയപ്പോള്‍ വലിയ കുരുക്കള്‍ വന്നവരുണ്ടെങ്കില്‍ അവര്‍ കമന്റ് ചെയ്യുക. പ്രഗ്‌നന്‍സിക്കുശേഷം മുഖക്കുരു പോയോ ഇല്ലയോ എന്നുകൂടി പറയണേ. ഞാന്‍ ആ ടെന്‍ഷനിലാണിപ്പോള്‍. കുരു മുഖത്തുണ്ടായാല്‍ അതില്‍ തൊട്ടുകൊണ്ടിരിക്കാനുള്ള പ്രവണത എനിക്കുണ്ടായിക്കൊണ്ടിരിക്കും എന്നാണ് ദിയ പറയുന്നത്.
