latest news
ഡാന്‍സിനിടെ എന്റെ കാലിന് പരിക്കേറ്റു: സംവൃത
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയ ലോകത്ത് നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികളുടെ മനസില്‍ ഇപ്പോഴും സംവൃതയ്ക്ക് പഴയ സ്ഥാനം തന്നെയുണ്ട്.
ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃതയുടെ അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

സംവൃതയെ ഓര്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ഗാനരംഗമാണ് നോട്ടത്തിലെ പച്ചപ്പനം തത്തേ… പുന്നാര പൂമുത്തേ… എന്ന ഗാനം. ആ ഗാനരംഗത്തിനിടെയുണ്ടായ ഒരു അനുഭവവും ഇന്‍സ്റ്റഗ്രാം Q&A സെഷനിലൂടെ സംവൃത ആരാധകരുമായി പങ്കിടുകയുണ്ടായി.
പച്ചപ്പനം തത്തേ… പുന്നാര പൂമുത്തേ എന്ന പാട്ടിന്റെ ഷൂട്ടിംഗിനിടയില്‍ തന്റെ കാല്‍ നഖത്തിനു പരിക്കേറ്റ സംഭവമാണ് സംവൃത പങ്കുവച്ചത്. ‘പാടത്ത് നൃത്തം ചെയ്യുന്നതിനിടയില്‍ എന്റെ കാല്‍വിരലിലെ നഖത്തിന് പരിക്കേറ്റു. സെറ്റില്‍ ഞാന്‍ രക്തം ചിന്തിയതിനാല്‍, ആ ഗാനം ഹിറ്റാകുമെന്ന് ക്രൂ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു സംവൃത പറഞ്ഞു.
