MG Sreekumar
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍. 1983-ല്‍ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയില്‍ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിന്‍ ഗാനങ്ങളില്‍ ഞാനാണാദി താളം എന്ന വരികള്‍ പാടിയാണ് എം.ജി. ശ്രീകുമാര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേല്‍ ഗാനങ്ങള്‍ ആലപിച്ചു
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റാപ്പര്‍ വേടനെ അറിയില്ലെന്ന് ?ഗായകന്‍ എം.ജി ശ്രീകുമാര്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസില്‍ വേടന്‍ അറസ്റ്റിലായതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കവെയായിരുന്നു എം.ജി ശ്രീകുമാരിന്റെ പ്രതികരണണ്‍. വേടനെ അറിയില്ല. എന്റെ ലഹരി പാട്ടുപാടുമ്പോള്‍ ജനങ്ങള്‍ കൈയ്യടിക്കുമ്പോള്‍ കിട്ടുന്നതാണ്. സംഗീതം മാത്രമാണ് എന്റെ ലഹരി. മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറില്ലെന്നുമായിരുന്നു എം.ജി ശ്രീകുമാര്‍ പറഞ്ഞത്.
ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടി പറയുകയാണ് എംജി. വേടനെ (ഹിരണ്‍ ദാസ് മുരളി). എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ.പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ് ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകന്‍. നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാന്‍ഡിനും എല്ലാ നന്മകളും നേരുന്നു സ്‌നേഹപൂര്‍വ്വം. എം ജി .’ എന്നാണ് എം.ജി. ശ്രീകുമാര്‍ കമന്റ് രേഖപ്പെടുത്തിയത്.
മലയാളികള്ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
സോഷ്യല് മീഡിയയില് ഏറെ സജീവമായ താരമാണ് ഹന്സിക.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…