Categories: latest news

ഛോട്ടാ മുംബൈ വീണ്ടും വരുന്നു

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഈ ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ. സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 2007 എപ്രിലില്‍ പ്രദര്‍ശനത്തിനെത്തിയ ഛോട്ടാ മുംബൈ മികച്ച വിജയം നേടി

ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക. ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന് 4കെ റീമാസ്റ്ററിങ് നടത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിൽ വീണ്ടും ശ്രദ്ധ നേടി ഐശ്വര്യ മേനോൻ

തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ…

1 hour ago

ബിക്കിനി ലുക്കിൽ ഗ്ലാമറസായി സാറ അലി ഖാൻ

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍.…

1 hour ago

ദ്രോഹിച്ച് മതിയാകുമ്പോ നിര്‍ത്തൂ; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കഴിഞ്ഞ…

7 hours ago

പരസ്പരം നന്നായി മനസിലാക്കാന്‍ പറ്റിയാലേ വിവാഹജീവിതം മുന്നോട്ട് പോകൂ

വിവാഹ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പരസ്പരം…

7 hours ago

രണ്ടാമതും വിവാഹിതയായി സ്വാതി റെഡ്ഡി

ആമേന്‍, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലൂടെ…

7 hours ago

രവി മോഹന്‍ എനിക്ക് എല്ലാമാണ്, കെനിഷ

തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന ?ഗായികമാരിലൊരാളാണ് കെനിഷ ഫ്രാന്‍സിസ്.…

7 hours ago