Categories: latest news

ഛോട്ടാ മുംബൈ വീണ്ടും വരുന്നു

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഈ ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ. സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 2007 എപ്രിലില്‍ പ്രദര്‍ശനത്തിനെത്തിയ ഛോട്ടാ മുംബൈ മികച്ച വിജയം നേടി

ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക. ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന് 4കെ റീമാസ്റ്ററിങ് നടത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ ഇല്ല: കാവ്യ മാധവന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…

13 hours ago

വിഷമ ഘട്ടത്തില്‍ കൂടുതല്‍ പിന്തുണ നല്‍കിയത് അമ്മ; മേഘ്‌ന പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്.…

13 hours ago

സുനിച്ചന്‍ ഒത്തിരി പോസിറ്റീവുകളുള്ള ആളാണ്: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

13 hours ago

പ്രായത്തെ തോല്‍പ്പിക്കും ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

17 hours ago

ബോള്‍ഡ് ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago