latest news
ഞാനും നീയും കടലും; കുറിപ്പുമായി മീര നന്ദന്
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ശ്രീജുവിനെയാണ് താരം വിവാഹം ചെയ്തത്. ശ്രീജു ജനിച്ചതും വളര്‍ന്നതും എല്ലാം ലണ്ടനിലാണ്.

മീരയുടെ ഭര്‍ത്താവുമൊത്തുള്ള യാത്രയ്ക്കിടെ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ഞാനും നീയും കടലും, വേറൊന്നും ആവശ്യമില്ലെന്നായിരുന്നു മീര വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. ബീച്ചില്‍ നിന്നുള്ള മനോഹരമായ രംഗങ്ങളായിരുന്നു വീഡിയോയില്‍. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്.
