Connect with us

Screenima

latest news

വിവാഹം ഉണ്ടാകുമോ? രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് രേണുവിന്റെ പോസ്റ്റാണ് വൈറലായിരിക്കുന്നത്. എന്റെ കണ്ണുകളില്‍ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്. അത് ആരാണ് എന്ന് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല” എന്നാണ് രേണുവിന്റെ പോസ്റ്റ്. ഇതോടെ താരം പ്രണയത്തിലായോ എന്ന സംശയവുമായി നിരവധി പേരാണ് എത്തിയത്. കമന്റുകള്‍ക്ക് രേണു മറുപടിയും നല്‍കുന്നുണ്ട്. സുധിച്ചേട്ടന്‍ എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ ”എട്ടന്‍ പോയി. എങ്കിലും ഏട്ടന്‍ എന്നും മനസില്‍ ദൈവത്തിന് തുല്യമാണ്” എന്നാണ് രേണു നല്‍കിയ മറുപടി. സുധിച്ചേട്ടന്‍ എന്നും ഉണ്ടാകും എന്നും രേണു പറയുന്നുണ്ട്.

Continue Reading
To Top